ആരാണീ കലക്കോടന്‍ ?
2011 ജൂലൈ 6, ബുധനാഴ്‌ച
ഏത് പോലീസുകാരനും ഒരബന്ധം പറ്റും
2011 ജൂൺ 30, വ്യാഴാഴ്‌ച
ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍! From UPA...
നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:
1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!
2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!
3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)
ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:
ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.
രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)
മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!
എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.
ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ
സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല)
നന്ദി :ദുര്‍ബല്‍ കുമാര്‍ ആന്‍ഡ് വെബ് ദുനിയ
ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍! From UPA
നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:
1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!
2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!
3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)
ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:
ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.
രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)
മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!
എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.
ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല).
നന്ദി :ദുര്‍ബല്‍ കുമാര്‍ ആന്‍ഡ് വെബ് ദുനിയ
2011 ജൂൺ 21, ചൊവ്വാഴ്ച
പ്രിത്വിരാജപ്പന്‍
2011 ജൂൺ 20, തിങ്കളാഴ്‌ച
മധ്യതിരുവിതാംകൂറിലെ ആശുപത്രികളില്‍ പ്രേതം !
സമയം പതിനൊന്നുമണി. സെക്യൂരിറ്റിയെ സ്‌റ്റേ പാസ് കാണിച്ച് മുകുന്ദന്‍ (പേര് യഥാര്‍ഥമല്ല) ലിഫ്‌റ്റിനു സമീപത്തേക്ക് ഓടി. മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ ആശുപത്രിയാണ് അത്. കുളിമുറിയിലെ വീഴ്‌ചയില്‍ പരുക്കേറ്റ മുകുന്ദന്റെ അമ്മ ശസ്‌ത്രക്രിയയ്‌ക്കു ശേഷം നാലാം നിലയിലെ റൂമില്‍ കഴിയുകയാണ്. ആവശ്യത്തിനുള്ള സാധനങ്ങള്‍ എടുത്ത് വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ വൈകി.
ലിഫ്‌റ്റിനടുത്ത് ആരുമുണ്ടായിരുന്നില്ല. ലിഫ്‌റ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍തന്നെ കിടന്നിരുന്നതു കൊണ്ട് ബട്ടണ്‍ അമര്‍ത്തിയപ്പോഴേ തുറന്നു. മുകുന്ദന്‍ കാല്‍ ലിഫ്‌റ്റിലേക്ക് എടുത്തു വയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ തള്ളിയിടുംപോലെ ഒരു യുവാവ് ചാടി ഉള്ളില്‍ കയറി. തെല്ല് ഈര്‍ഷ്യയോടെ മുകുന്ദന്‍ അയാളെ ഒന്നു നോക്കിയ ശേഷം ഉള്ളില്‍ കടന്നു. യാതൊന്നും സംഭവിക്കാത്തതു പോലെ നില്‍ക്കുകയാണ് യുവാവ്. ഡോറുകള്‍ തനിയെ അടഞ്ഞു. മുകുന്ദന്‍ നാല് എന്ന ബട്ടണില്‍ വിരല്‍ അമര്‍ത്തി. പിന്നെ എതിര്‍വശത്തെ നിലക്കണ്ണാടിയില്‍ നോക്കി. ലിഫ്‌റ്റ് 1 എന്ന ചുവന്ന അക്കത്തിലെത്തി. കണ്ണാടിയില്‍ നോക്കി മുടി മാടിയൊതുക്കി കണ്ണുകള്‍ അമര്‍ത്തിത്തുടച്ച മുകുന്ദന്‍ നടുങ്ങിപ്പോയി.
സഹയാത്രികന്റെ രൂപം കണ്ണാടിയില്‍ ഇല്ല. അയാള്‍ അടുത്തുണ്ടു താനും. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. ഇല്ല, സഹയാത്രികന്റെ പ്രതിരൂപം കണ്ണാടിയില്‍ ഇല്ല. ഇറങ്ങി ഓടണമെന്നു മുകുന്ദനു തോന്നി. ലിഫ്‌റ്റ് മൂന്നാം നിലയിലേക്കു കടന്നിരുന്നു. സഹയാത്രികന്‍ നിന്ന സ്‌ഥലത്തേക്കു മുകുന്ദന്‍ ഒന്നു കൂടി നോക്കി. ഇല്ല, അയാള്‍ അവിടെയില്ല. നാലാം നിലയില്‍ ലിഫ്‌റ്റ് കുലുങ്ങിനിന്നു. ഒരു ആര്‍ത്തനാദത്തോടെ മുകുന്ദന്‍ പുറത്തേക്കു ചാടി. പിന്നെ, ബോധരഹിതനായി നിലത്തേക്കു വീണു.
ഡ്യൂട്ടിറൂമില്‍നിന്നു സിസ്‌റ്റര്‍മാര്‍ ഓടി വരുന്നുണ്ടായിരുന്നു.
ഠഠഠ
മലയോരത്തെ മറ്റൊരു ആശുപത്രി.
സമയം രാത്രി പതിനൊന്നര. പുറത്ത് കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു. ആശുപത്രിയുടെ നാലാം നിലയിലുള്ള ഐ.സി.യുവിന്റെ മുന്നില്‍ അയാള്‍ മാത്രമാണുള്ളത്. പേര് സതീഷ്. പ്രായം 19.
ഐ.സി.സിയുവില്‍ കിടക്കുന്നത് അയാളുടെ അകന്ന ബന്ധത്തിലുളള അമ്മച്ചിയാണ്. ഉള്ളില്‍ രോഗികള്‍ തീരെ കുറവ്. കൂട്ടിരിപ്പുകാരും ഇല്ല. ഇടയ്‌ക്കിടെ സിസ്‌റ്റര്‍മാര്‍ വിളിക്കുമെന്നുള്ളതു കൊണ്ട് വെളിയിലിട്ട കസേരയില്‍ ഇരിക്കുകയാണ് സതീഷ്. കുറേ നേരം വെറുതേയിരുന്നപ്പോള്‍ കണ്ണ് അടഞ്ഞുപോകുന്നതു പോലെ തോന്നി. ഇടനാഴിയില്‍ ഒരു ബള്‍ബ് മാത്രമാണുളളത്. അതിന്റെ മങ്ങിയ വെളിച്ചത്തെ രാവിന്റെ ഇരുണ്ട നിറം തോല്‍പിച്ചിരിക്കുന്നു. വെളിയില്‍ മഴ നേര്‍ത്തു തുടങ്ങി. സതീഷ് ഗാഢനിദ്രയില്‍.
വെളിയില്‍നിന്നു ഭീകരമായ അലര്‍ച്ച കേട്ട് ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ചാടി പുറത്തിറങ്ങി. ഒരു നിമിഷം. അലറിക്കൊണ്ട് പുറത്തിരുന്ന യുവാവ് അകത്തേക്ക് ഓടിക്കയറി. പിന്നെ കുഴഞ്ഞു നിലത്തു വീണു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഐ.സി.യുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്‌ടര്‍ അലേര്‍ട്ട് ആയി. കിലുകിലെ വിറയ്‌ക്കുകയാണ് യുവാവ്.
മുഖത്തേക്കു തണുത്തവെള്ളം വീണപ്പോള്‍ യുവാവ് കണ്ണുതുറന്നു. വിക്കി വിക്കി സതീഷ് ചോദിച്ചു.
'അയാള്‍ പോയോ?'
'ആര്?'
'ഒരാള്‍ അവിടെ വന്നു. ഞാനുറങ്ങിയപ്പോള്‍ എന്നെ...എന്നെ തൊട്ടുവിളിച്ചു. ഞാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു രൂപം എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഞാന്‍ അയാളെ തള്ളിമാറ്റാന്‍ നോക്കി. പക്ഷേ, എന്റെ കൈകള്‍ ആ രൂപത്തിലേക്ക് ആഴ്‌ന്നിറങ്ങിപ്പോയി....ശ്വാസംമുട്ടിയാ ഞാന്‍ നിലവിളിച്ചെ.'
കിതച്ചു കൊണ്ട് യുവാവ് പറഞ്ഞു. പിന്നെ സാവധാനം മയക്കത്തിലേക്കു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ എടുത്ത് അയാളുടെ കൈമടക്കുകളില്‍ പിടിപ്പിച്ചു. നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. സിസ്‌റ്റര്‍ തെര്‍മോമീറ്റര്‍ തിരികെയെടുത്ത് കുടഞ്ഞ ശേഷം നോക്കി.
പനി 104 ഡിഗ്രി.
ഡോക്‌ടര്‍ കുറിച്ചു കൊടുത്ത ഇന്‍ജക്ഷന്‍ മരുന്ന് നീഡിലിലാക്കി യുവാവിന്റെ ഇടതുചുമലില്‍ കുത്തിവയ്‌ക്കാനായി ഷര്‍ട്ടിന്റെ കൈകള്‍ മുകളിലേക്കു മാറ്റിയ നഴ്‌സ് ഞെട്ടിപ്പോയി.
ആരോ മാന്തിപ്പറിച്ചതു പോലെ തലങ്ങും വിലങ്ങും ചുവന്ന വരകള്‍. അവിടെ രക്‌തം പൊടിഞ്ഞിരുന്നു.
ഠഠഠ
മുകളില്‍ പറഞ്ഞ ആദ്യത്തെ സംഭവം നടന്ന ആശുപത്രിയില്‍ ഇതു പതിവായിരുന്നു. നിറം മങ്ങിയ ഇടനാഴികളില്‍ തലയില്ലാത്ത രൂപത്തെ കണ്ട് ഭയന്നവര്‍ നിരവധി. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുളള ഡിസക്ഷന്‍ റൂമിനു വെളിയിലെ ഇരുളില്‍ ഒരു വെളുത്ത രൂപം മിന്നിമായുന്നതു പലരും കണ്ടു. ഹോസ്‌റ്റലില്‍ ഉറങ്ങിക്കിടന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കി.
രാവുകളെ ആശുപത്രി ജീവനക്കാര്‍ ഭയന്നു തുടങ്ങിയിരുന്നു. ലിഫ്‌റ്റില്‍ ഒപ്പം കയറുന്നതു പ്രേതമാണോ മനുഷ്യനാണോ എന്ന് അറിയാന്‍ കഴിയാത്ത അവസ്‌ഥ.
ഇതേത്തുടര്‍ന്ന് ആദ്യം പറഞ്ഞ മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ വൈദികരുടെ സംഘമെത്തി വെഞ്ചരിപ്പും മറ്റു ക്രിയകളും ചെയ്‌തു.
മലയോരത്തെ ആശുപത്രിയില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്. സംഭവം മൂടിവയ്‌ക്കാനാണ് ആശുപത്രി മാനേജ്‌മെന്റ് ശ്രമിക്കുന്നതെങ്കിലും ജീവനക്കാര്‍ വഴി ഇതു പുറത്തേക്കു പടര്‍ന്നു കഴിഞ്ഞു. യുവാവ് പ്രേതത്തെ കണ്ട നാലാം നിലയിലേക്ക് ഇപ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ ഒരാള്‍ പോലും പോകാറില്ല. അഥവാ പോയാല്‍തന്നെ ആരെങ്കിലും തുണയുണ്ടാകും.
ഇതൊക്കെ തോന്നലെന്നു പറഞ്ഞ് എഴുതിത്തള്ളാനാണു മിക്കവരും ശ്രമിക്കുന്നത്. ലിഫ്‌റ്റില്‍ കയറിയ മുകുന്ദനും ഐ.സി.യുവിനു മുന്നില്‍ ഇരുന്ന് ഉറങ്ങിയ സതീഷും ഉപബോധമനസില്‍ അടിഞ്ഞു കൂടിയ പ്രേതചിന്തയാണ് ഇങ്ങനെയൊക്കെ കാണാന്‍ കാരണമെന്നു മനോരോഗ വിദഗ്‌ധര്‍ പറയുന്നു. ഒരാള്‍ കണ്ടാല്‍ അങ്ങനെ പറയാം. പക്ഷേ, ഇതേപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ പിന്നാലെ ഇങ്ങനെ കാണുന്നതോയെന്ന ചോദ്യത്തിന് അവര്‍ക്കും മറുപടിയില്ല. മധ്യതിരുവിതാംകൂറിലെ ആശുപത്രിയില്‍ ജോലിക്കാര്‍ക്കു പ്രേതശല്യത്തെപ്പറ്റി അറിയാം. പക്ഷേ, അവരെക്കാള്‍ കൂടുതല്‍ ഇതു കാണുന്നത് ആദ്യമായി അവിടെ ചികില്‍സയ്‌ക്ക് എത്തുന്നവരാണ്. ഈ രണ്ടു ആശുപത്രികളെ മാത്രം പ്രേതം പിടികൂടുന്നതിനെ ചൊല്ലി രസകരമായ കമന്റും വന്നു.
'ഇവിടെ ചികില്‍സിച്ചു കൊന്നവരുടെ പ്രേതമായിരിക്കും.' ചിരി നിര്‍ത്ത്.
ദാ, നിങ്ങള്‍ക്കും പിന്നിലും ആരോ ഇല്ലേ...?
2011 ജൂൺ 16, വ്യാഴാഴ്‌ച
പുലി ചരിതം ഒന്നാം ഘണ്ഡം
2011 ജൂൺ 9, വ്യാഴാഴ്‌ച
പിള്ളയെ വിടാന്‍ 75 കഴിഞ്ഞവരെ മോചിപ്പിക്കാന്‍ നീക്കം
ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിനതടവിന് വിധിച്ച ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിടുതല്‍ അപേക്ഷയെ തുടര്‍ന്നാണ് വിട്ടയക്കാന്‍ ആലോചന തുടങ്ങിയത്. തന്നെ വിട്ടില്ലെങ്കില്‍ മകന്‍ ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും കണക്കിലെടുത്താണ് തിരക്കിട്ട നടപടി. പിള്ളയെ മാത്രം വിട്ടാല്‍ ആക്ഷേപമാകുമെന്നതിനാലാണ് 75 വയസ്സുകഴിഞ്ഞ എല്ലാവരെയും വിടാന്‍ ആലോചന. ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ത്തന്നെ ഇക്കാര്യം തീരുമാനിക്കാനാണ് ആലോചന. പരോളില്‍ കഴിയുന്ന പിള്ളയെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയാല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ വിട്ടയക്കുന്ന ആദ്യസംഭവമാകും. പിള്ളയുടെ പരോള്‍ ഈ മാസം 13ന് അവസാനിക്കും. 14ന് ഉച്ചയ്ക്കുമുമ്പ് പിള്ള തിരികെ ജയിലില്‍ എത്തണം. 45 ദിവസമാണ് ഒരു വര്‍ഷം അനുവദിച്ചിട്ടുള്ള പരോള്‍ . അത് കഴിഞ്ഞാല്‍ എത്ര ദിവസം പുറത്ത് നില്‍ക്കുന്നുവോ ആ കാലയളവ് കൂടി ശിക്ഷ അനുഭവിക്കണം. പിള്ളയെ പുറത്തുനിര്‍ത്തി ശേഷിക്കുന്ന ശിക്ഷയില്‍നിന്ന് ഒഴിവാക്കാനാണ് ആലോചന. അല്ലെങ്കില്‍ പരോള്‍ കഴിഞ്ഞ് പിള്ള ജയിലില്‍ തിരികെ എത്തുന്ന മുറയ്ക്ക് മോചിപ്പിക്കാനാണ് ശ്രമം.
2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച
2011 ഏപ്രിൽ 25, തിങ്കളാഴ്‌ച
സിബിഐ മോയെദീനിക്ക ...
2011 ഏപ്രിൽ 11, തിങ്കളാഴ്‌ച
രാംഗോപാല്‍ വര്‍മ്മക്ക് വേണ്ടി
| 1. Who is Anna Hazare? Started his career as a driver in the Army and turned into a social activist. 2. What's so special about him? He built a village Ralegaon Siddhi in Ahamad Nagar district, Maharashtra 3. So what? This village is a self-sustained model village. Energy is produced in the village itself from solar power, biofuel and wind mills. In 1975, it used to be a poverty clad village. Now it is one of the richest village in India. It has become a model for self-sustained, eco-friendly & harmonic village. 4. Ok,...? This guy, Anna Hazare was awarded Padma Bhushan and is a known figure for his social activities. 5. Really, what is he fighting for? He is supporting a cause, the amendment of a law to curb corruption in India. 6. How that can be possible? He is advocating for a Bil, The Lok Pal Bill (The Citizen Ombudsman Bill), that will form an autonomous authority who will make politicians (ministers), beurocrats (IAS/IPS) accountable for their deeds. 8. It's an entirely new thing right..? In 1972, the bill was proposed by then Law minister Mr. Shanti Bhushan. Since then it has been neglected by the politicians and some are trying to change the bill to suit thier theft (corruption). 7. Oh.. He is going on a hunger strike for that whole thing of passing a Bill ! How can that be possible in such a short span of time? The first thing he is asking for is: the government should come forward and announce that the bill is going to be passed. Next, they make a joint committee to DRAFT the LOK PAL BILL. 50% goverment participation and 50% public participation. Because you cant trust the government entirely for making such a bill which does not suit them. 8. Fine, What will happen when this bill is passed? A LokPal will be appointed at the centre. He will have an autonomous charge, say like the Election Commission of India. In each and every state, Lokayukta will be appointed. The job is to bring all alleged party to trial in case of corruptions within 1 year. Within 2 years, the guilty will be punished. Not like, Bofors scam or Bhopal Gas Tragedy case, that has been going for last 25 years without any result. 9. Is he alone? Whoelse is there in the fight with Anna Hazare? Baba Ramdev, Ex. IPS Kiran Bedi, Social Activist Swami Agnivesh, RTI activist Arvind Kejriwal and many more. Prominent personalities like Aamir Khan is supporting his cause. 10. Ok, got it. What can I do? At least we can spread the message. How? Putting status message, links, video, changing profile pics. At least we can support Anna Hazare and the cause for uprooting corruption from India. At least we can hope that his Hunger Strike does not go in vain. At least we can pray for his good health. If you want to know more about him - > http://en.wikipedia.org/wiki/ |
2011 ഫെബ്രുവരി 9, ബുധനാഴ്‌ച
എന്റെ നാട്
പൂതക്കുളം
കൊല്ലം ജില്ലയില്‍ ചാത്തന്നൂര്‍ മണ്ഡലത്തിന്റെ തെക്കുപടഞ്ഞാറേയറ്റത്ത് ഇടവാ-നടയറ കായലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പൂതക്കുളം. 1953 ആഗസ്റ്റ് ഒന്നിനാണ് പൂതക്കുളം പഞ്ചായത്ത് രൂപീകൃതമായത്. അതിന് മുമ്പ് പരവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ഗ്രാമം. പരവൂര്‍ പഞ്ചായത്താഫീസില്‍ വച്ച് പബ്ളിക് ഹെല്‍ത്ത് ഓര്‍ഗനൈസര്‍ എസ്.ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് കെ. കുഞ്ഞുണ്ണിപ്പിളളയെ പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടുത്തു(1953-63). കെ. കുഞ്ഞുണ്ണിപ്പിളള (പ്രസിഡന്റ്), ഡോ.പി.കൃഷ്ണന്‍നായര്‍(വൈസ് പ്രസിഡന്റ്), കെ.പി.ഗോപാലപിളള, വി.ശിവശങ്കരപ്പിളള, പി.നാരായണന്‍, എസ്.അച്യുതന്‍, എന്‍.നാരായണപ്പിള്ള, സി.എന്‍.ചെല്ലപ്പന്‍പിള്ള എന്നിവരായിരുന്നു ആദ്യകാല ഭരണകര്‍ത്താക്കള്‍. സമ്പന്നമായൊരു സാംസ്ക്കാരിക പൈതൃകമാണ് പൂതക്കുളത്തിനുളളത്. നിരവധി സാംസ്ക്കാരിക നായകന്‍മാര്‍ക്ക് ഈ പ്രദേശം ജന്മം നല്‍കിയിട്ടുണ്ട്. ഇവിടെ ജീവിച്ചിരുന്ന പ്രശസ്തരായ കഥകളി നടന്‍മാരായിരുന്നു കൊക്കാടന്‍ നാരായണപിള്ള, തെറ്റിക്കുളം പരമുപിള്ള തുടങ്ങിയവര്‍. നൃത്തകലയില്‍ പ്രശസ്തനായിരുന്ന ഗുരു ഗോപിനാഥ് കൊക്കാടന്‍ നാരായണപിള്ളയുടെ ശിഷ്യനായിരുന്നു. ഗതാഗതസൌകര്യം തീരെ കുറവായിരുന്ന ഇവിടെ 70 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ കാളവണ്ടിയായിരുന്നു പ്രധാന വാഹനം. കാളവണ്ടികള്‍ക്ക് കഷ്ടിച്ചു കടന്നുപോകാന്‍ പറ്റും വിധമുളള വഴികളും കാല്‍നടപ്പാതകളും മാത്രമായിരുന്നു റോഡ്. ഇന്നു കാണുന്ന പ്രധാന റോഡുകളായ പരവൂര്‍-പാരിപ്പളളി റോഡ്, ഊന്നിന്‍മൂട്-പരവൂര്‍ റോഡ്, ആലിന്റെമൂട്-ഒഴുകുപാറ റോഡ് എന്നിവ ജനകീയപങ്കാളിത്തത്തോടെ നിര്‍മ്മിച്ചവയായിരുന്നു.
ചരിത്രം
സാമൂഹ്യ സാംസ്കാരിക ചരിത്രം
കൊല്ലം ജില്ലയില്‍ ചാത്തന്നൂര്‍ മണ്ഡലത്തിന്റെ തെക്കുപടഞ്ഞാറേയറ്റത്ത് ഇടവാ-നടയറ കായലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് പൂതക്കുളം. ഒരു കാലത്ത് ഘോരവനമായിരുന്ന ഇവിടെ ശ്രീഭൂതനാഥന്റെ രൂപം പ്രത്യക്ഷപ്പെടുകയും ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തില്‍ നിന്നുമാണ് ഭൂതത്തുളം എന്ന പേരുണ്ടായത് എന്നു വായ്മൊഴികള്‍ സൂചിപ്പിക്കുന്നു. പില്‍ക്കാലത്ത് ഇത് ലോപിച്ച് പൂതക്കുളം ആയി. പൂതം എന്നാല്‍ പരിശുദ്ധം എന്നാണര്‍ത്ഥം. അതിനാല്‍ പരിശുദ്ധമായ പ്രദേശം എന്ന അര്‍ത്ഥത്തിലും പൂതക്കുളം എന്നു വിളിക്കപ്പെടുന്നു. പൊതുവില്‍ ശാന്തിയും സമാധാനവും കളിയാടുന്ന ഒരു പ്രദേശമാണ് പൂതക്കുളം. കുന്നുകളോ താഴ്വരകളോ ഇല്ലാത്ത, സമുദ്രനിരപ്പില്‍ നിന്നും അധികം ഉയരമില്ലാത്ത ഒരു ഗ്രാമപ്രദേശം. ഒരു വശത്ത് കുഞ്ഞോളങ്ങള്‍ കളിയാടുന്ന കായല്‍ത്തീരങ്ങളുള്ള ഈ പ്രദേശം വയലേലകളാലും അനുഗ്രഹീതമാണ്. 1952 വരെ പൂതക്കുളം പരവൂര്‍ വില്ലേജ് പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1953ല്‍ പൂതക്കുളം, നെല്ലേറ്റില്‍, കലയ്ക്കോട് എന്നീ പ്രദേശങ്ങളും കൂനയില്‍ പ്രദേശവും ചേര്‍ത്ത് പൂതക്കുളം പഞ്ചായത്ത് രൂപീകൃതമായി. കെ.കുഞ്ഞുണ്ണിപ്പിള്ളയായിരുന്നു ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ്. 1962 ല്‍ വില്ലേജ് പുനഃസംഘടന നടന്നപ്പോള്‍ കൂനയില്‍ പ്രദേശം പരവൂരിനു വിട്ടുകൊടുക്കുകയുണ്ടായി. 1936 ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിരുന്നുവെങ്കിലും 1946 വരെ പൂതക്കുളത്തെ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഹരിജനങ്ങള്‍ക്ക് ആരാധനാ സ്വതന്ത്ര്യം അനുവദിച്ചിരുന്നില്ല.
സ്വാതന്ത്ര്യ സമര ചരിത്രം
ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചയുടെയും ദിവാന്‍ ഭരണത്തിന്റെയും ഭീകരത അനുഭവിച്ചറിഞ്ഞവരാണ് ഈ നാട്ടിലെ അടിസ്ഥാനവര്‍ഗം. സ്വാതന്ത്ര്യത്തിനും ഉത്തരവാദ ഭരണത്തിനും വേണ്ടി നടന്ന പോരാട്ടം ഈ നാട്ടിലെ തൊഴിലാളികളെയും ആവേശം കൊള്ളിച്ചിരുന്നു. ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ കിരാതവാഴ്ചയ്ക്കെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.മാധവന്‍പിളള, വി.വാസുപിളള, ആര്‍.അച്യുതന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. ദിവാന്‍ സി.പി.ക്ക് അനുകൂലമായും ചിലര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. സി.പി.ക്ക് അനുകൂലമായി കലയ്ക്കോടു വച്ച് സംഘടിപ്പിച്ച യോഗത്തിലേക്ക് ഇരച്ചു കയറിയ സ്വാതന്ത്ര്യസമരക്കാരെ സി.പി. അനുകൂലികള്‍ തല്ലിച്ചതച്ചു. ഇതിനെതിരെ കലയ്ക്കോട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനു നേരെ സിപിയുടെ അഞ്ചുരൂപ പോലീസ് നടത്തിയ ആക്രമണത്തിന്റെ ഫലമായി പലര്‍ക്കും പരിക്കുപറ്റി. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പലര്‍ക്കും ജയിലില്‍ പോകേണ്ടി വന്നു. ഉത്തരവാദഭരണത്തിനുവേണ്ടി ഈ പ്രദേശത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങള്‍ ആവേശകരമായിരുന്നു.
വിദ്യാഭ്യാസ ചരിത്രം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1875 ല്‍ ആണ് ഈ പ്രദേശത്ത് ആദ്യമായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. പനയറ ശങ്കുപിള്ള എന്ന കൊട്ടാരംകാര്യസ്ഥന്റെ ശ്രമഫലമായി അയ്യരാലിന്‍മൂടില്‍ സ്ഥാപിതമായ സര്‍ക്കാര്‍ പള്ളിക്കൂടമാണ് ഇവിടത്തെ ആദ്യത്തെ വിദ്യാലയം. മലയാളം മീഡിയം സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം, 1951 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന എല്‍.പി. സ്കൂളുകള്‍ കുട്ടികളുടെ വര്‍ദ്ധനവും സ്ഥലപരിമിതിയും മൂലം ഹൈസ്കൂളിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ രണ്ടു പ്രത്യേക സ്ഥാപനങ്ങളായി പ്രവര്‍ത്തനം തുടങ്ങി. 1940 മുതല്‍ ചെമ്പകശ്ശേരിയില്‍ ഒരു നിശാ പാഠശാല പ്രവര്‍ത്തിച്ചിരുന്നു. കുറെക്കാലങ്ങള്‍ക്ക് ശേഷം ഇതൊരു ഹരിജന്‍ വെല്‍ഫയര്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. ഈ സ്കൂള്‍ കൊട്ടാരക്കര പ്രദേശത്തേക്ക് മാറ്റപ്പെട്ടതിനെ തുടര്‍ന്ന് ആര്‍. അച്ചുതന്റെ മാനേജ്മെന്റിന്‍ കീഴില്‍ ഒരു എല്‍. പി. സ്കൂള്‍ അനുവദിക്കപ്പെട്ടു. 1951 ലാണ് ഇത് സ്ഥാപിച്ചത്. ഇതിനോടനുബന്ധിച്ച് 1959-60 ല്‍ ഒരു യു.പി സ്കൂളും ആരംഭിച്ചു. 1966 ല്‍ ഒരു ഹൈസ്ക്കൂള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. പുത്തന്‍കുളത്ത് ഡോ. ദേവരാജന്റെ മാനേജ്മെന്റിന്‍ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ദേവരാജ വിലാസം എല്‍.പി. സ്ക്കൂള്‍, 1964 ല്‍ സ്ഥാപിതമായി. കലയ്ക്കോട് ഏകദേശം 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചത് പില്‍ക്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും മറുനാടന്‍ മലയാളികളുടെ സഹായത്തോടുകൂടി യു.പി.സ്കൂളായി ഉയര്‍ത്തുകയും ചെയ്തു.
സാംസ്ക്കാരിക ചരിത്രം
സമ്പന്നമായൊരു സാംസ്ക്കാരിക പൈതൃകമാണ് പൂതക്കുളത്തിനുളളത്. നിരവധി സാംസ്ക്കാരിക നായകന്‍മാര്‍ക്ക് ഈ പ്രദേശം ജന്മം നല്‍കിയിട്ടുണ്ട്. ഗ്രന്ഥശാലകളും കലാ സമിതികളും ഉള്‍പ്പെടെ ധാരാളം സാംസ്ക്കാരിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. 1949 ല്‍ ഊന്നിന്‍മൂട് കേന്ദ്രമാക്കി വിവേകോദയം ആര്‍ട്സ് ക്ളബ് പ്രവര്‍ത്തിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്വത്തില്‍ ഒരു വായനശാലയും കേരളോദയം എന്ന ഒരു കൈയ്യെഴുത്തുമാസികയും പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാലയളവില്‍ എസ്.ബി.എന്‍.വി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, കേരളോദയം കലാകേന്ദ്രം തുടങ്ങിയ കലാ സമിതികളും പൂതക്കുളത്തെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കിയിട്ടുള്ളവയാണ്. ശങ്കരപിളള സ്മാരക ഗ്രന്ഥശാല, ഗാന്ധി സ്മാരക വായനശാല, ഐക്യകേരള ഗ്രന്ഥശാല എന്നിവ ആദ്യകാലംമുതല്‍ക്കേ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സാംസ്ക്കാരിക സ്ഥാപനങ്ങളാണ്. പൂതക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് കേന്ദ്രമാക്കി ഒരു ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ ജീവിച്ചിരുന്ന പ്രശസ്തരായ കഥകളി നടന്‍മാരായിരുന്നു കൊക്കാടന്‍ നാരായണപിള്ള, തെറ്റിക്കുളം പരമുപിള്ള തുടങ്ങിയവര്‍. നൃത്തകലയില്‍ പ്രശസ്തനായിരുന്ന ഗുരു ഗോപിനാഥ് കൊക്കാടന്‍ നാരായണപിള്ളയുടെ ശിഷ്യനായിരുന്നു. ആദ്യകാലത്ത് പ്രശസ്തരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ കഥകളി നടന്‍മാരാണ് നീലമനഇല്ലം കൃഷ്ണന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, ചെമ്പകശ്ശേരി പുത്തന്‍വീട്ടില്‍ ഗോപാലപിളള തുടങ്ങിയവര്‍.
ആരാധനാലയങ്ങള്‍
പൂതക്കുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് 50 കൊല്ലത്തിലേറെ പഴക്കമുണ്ട്. ഒരു കാലത്ത് ഘോരവനമായിരുന്ന ഈ പ്രദേശത്ത് കാടു വെട്ടിത്തെളിച്ച അവസരത്തില്‍ വാള്‍ കല്ലില്‍ കൊണ്ട് രക്തനിറം കാണപ്പെടുകയും പ്രശ്നവിധി പ്രകാരം ക്ഷേത്രം പണിതെന്നുമാണ് ഐതിഹ്യം. ശ്രീ മാര്‍ത്താണ്ഡവര്‍മ മഹാരാജിവന്റെ കാലത്ത് ഇവിടത്തെ അഞ്ചു കുടുംബങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ അദ്ദേഹത്തെ മുഖം കാണിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യകഥ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അതിന്‍പ്രകാരം മഹാരാജാവ് എട്ടര യോഗത്തിലുള്‍പ്പെട്ട കൊല്ലൂര്‍ അത്തിയറ മഠം പോറ്റിമാര്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ അവകാശം നല്‍കി. ഐതിഹ്യപ്രകാരം രക്തക്കറകണ്ട ശിലയില്‍ നിന്നും സ്വയംഭൂവായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുളളതാണ് ഇവിടത്തെ പ്രതിഷ്ഠ എന്നു പറയപ്പെടുന്നു. മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി എപ്പോഴും കാറ്റും മഴയും വെയിലും കൊള്ളത്തക്കവിധത്തിലാണ് ഈ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണിതിരിക്കുന്നത്. മറ്റൊരു പ്രധാന ക്ഷേത്രമായ ഈഴംവിള ദേവിക്ഷേത്രത്തിനു 300 വര്‍ഷത്തെ പഴക്കമുണ്ട്. സാധാരണ ദേവീക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി വടക്കോട്ടു ദര്‍ശനമുളള ദേവീപ്രതിഷ്ഠയാണ് ഇവിടത്തെ പ്രത്യേകത. വളരെ പുരാതനമായ മറ്റൊരു അമ്പലമാണ് കലയ്ക്കോട് അമ്മവാസത്ത് ദേവീക്ഷേത്രം. ഈ ക്ഷേത്രം സ്ഥാപിച്ചത് അകവൂര്‍ മനയ്ക്കല്‍ മഠക്കാരായിരുന്നു. ഭൂപട, അന്നംകെട്ട്, തോറ്റംപാട്ട്, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ ഇവിടത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഇവ കൂടാതെ നിരവധി ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളും ഇവിടെ നിലവിലുണ്ട്. നെല്ലേറ്റിലും കലയ്ക്കോടും ഓരോ ജുമാ-അത്ത് പള്ളികളുണ്ട്. കലയ്ക്കോട് സ്ഥിതിചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാമത്തില്‍ സ്ഥാപിച്ചിട്ടുള്ളതാണ്. ഇതിന് 62 കൊല്ലത്തെ പഴക്കമുണ്ട്.
ആതുരസേവനരംഗം
ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും ആദരവും ബഹുമാനവും ലഭിച്ചിരുന്ന പുളിമൂട്ടില്‍ ശങ്കരപ്പിള്ള അതിനിപുണനായ ഒരു വിഷവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. സര്‍പ്പവിഷത്തിനു പച്ചമരുന്നുകൊണ്ട് ചികിത്സ നല്‍കുന്നതില്‍ പ്രഗത്ഭനായിരുന്ന ഒരു വിഷവൈദ്യനായിരുന്നു ഇദ്ദേഹം. വിഷചികിത്സയ്ക്കു പുറമേ മറ്റനേകം മേഖലകളില്‍ അദ്ദേഹം പ്രശസ്തി നേടിയിരുന്നു. ഒരു ഭജനഗാനരചയിതാവു കൂടിയായിരുന്ന അദ്ദേഹം തിരുവാതിരക്കളി, കമ്പടികളി എന്നിവയ്ക്ക് ഗാനങ്ങള്‍ രചിക്കുകയും ആ കലാരൂപങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക വൈദ്യചികിത്സയ്ക്ക് പരവൂര്‍, പൂതക്കുളം പ്രദേശങ്ങളില്‍ തുടക്കംകുറിച്ചത് ഡോ. പി.കൃഷ്ണന്‍നായരായിരുന്നു. ഹരിജനങ്ങള്‍ക്കും താണ വരുമാനക്കാര്‍ക്കും ഒരാശ്രയകേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ആതുരാലയം. ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ പഞ്ചായത്തില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിച്ചത്. ഇത്തിക്കര ബ്ളോക്കില്‍ ആദ്യമായി അനുവദിക്കപ്പെട്ട ഈ പി.എച്ച്. സി.യുടെ കീഴില്‍ 5 മിനി പി.എച്ച്.സി.കളും ജനസംഖ്യാനുപാതികമായി പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമകേന്ദ്രങ്ങളുമുണ്ട്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഒരു ആശ്രയകേന്ദ്രമാണ് ഈ ആതുരാലയം. ആതുരശുശ്രൂഷാരംഗത്ത് സ്വകാര്യാശുപത്രികള്‍ക്കു പുറമേ രണ്ടു പാരമ്പര്യ വൈദ്യശാലകളും ഇവിടുണ്ട്.
വ്യവസായമേഖല
ചെറുകിട വ്യവസായം എന്ന നിലയില്‍ കയറും പരമ്പരാഗത വ്യവസായം എന്ന നിലയില്‍ കൈത്തറിയുമാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങള്‍. കയര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യത്തെ സഹകരണ സംഘമാണ് കലയ്ക്കോട് ക്യു 23-ാം നമ്പര്‍ കയര്‍ വ്യവസായ സഹകരണ സംഘം. ഇതുകൂടാതെ ഇടയാടിയിലും നെല്ലേറ്റിലും ഓരോ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സഹകരണരംഗം
സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് പൂതക്കുളം പഞ്ചായത്തിനുള്ളത്. ഇവിടെ പ്രധനമായും രണ്ടു വായ്പാസഹകരണസംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൊല്ലവര്‍ഷം 1101-ാമാണ്ട് കുംഭമാസം 13-ാം തിയതി രജിസ്റ്റര്‍ ചെയ്ത കലയ്ക്കോട് ദേവീവിലാസം പരസ്പര നായര്‍ സഹായസഹകരണ സംഘം 1957 ല്‍ വിവിധോദ്ദേശ്യ സഹകരണസംഘമായും തുടര്‍ന്ന് റീജിയണല്‍ സഹകരണബാങ്കായും മാറുകയുണ്ടായി. പില്‍ക്കാലത്ത് കലയ്ക്കോട് സര്‍വീസ് സഹകരണബാങ്ക് എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയ ഈ സ്ഥാപനത്തിന് 1967-68 ല്‍ ജില്ലാതലത്തില്‍ നല്ല ബാങ്കിനുള്ള ട്രോഫിയും 68-69 ല്‍ ജില്ലാതലത്തില്‍ ട്രോഫിയും ലഭിച്ചു. 1948 ല്‍ പാണാട്ട് ചിറ കുഴിക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട കര്‍ഷകസംഘമാണ് പൂതക്കുളം കര്‍ഷക സഹകരണസംഘമായിത്തീര്‍ന്നത്. ഈ സംഘം പിന്നീട് 1951 ല്‍ പൂതക്കുളം സര്‍വീസ് സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
2011 ജനുവരി 6, വ്യാഴാഴ്ച
അമ്പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പി.വല്‍സലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഓംചേരി, എന്‍എന്‍പിള്ള, മലയത്ത് അപ്പുണ്ണി, ജോസഫ് മറ്റം, സാറാ തോമസ്, കെ.ഗോപാലകൃഷ്ണന്‍, എസ്.രമേശന്‍ നായര്‍ എന്നിവര്‍ക്കാണ്.
നോവല്‍ വിഭാഗത്തില്‍ ഖദീജാ മുംതാസിന്റെ 'ബര്‍സ'യും കവിതയില്‍ മുല്ലനേഴിയുടെ കവിതയും പുരസ്‌കാരത്തിന് അര്‍ഹമായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
മറ്റ് അവാര്‍ഡുകള്‍
നാടകം-മരം പെയ്യുന്നു- എ ശാന്തകുമാര്‍
ചെറുകഥ- പരസ്യ ശരീരം-ഇപി ശ്രീകുമാര്‍
ജീവചരിത്രം-ആത്മകഥ അനുഭവങ്ങള്‍ അനുഭാവങ്ങള്‍- ഡോക്ടര്‍ പി.കെ.ആര്‍.വാര്യര്‍
സാഹിത്യവിമര്‍ശനം- മലയാളനോവല്‍ ഇന്നും ഇന്നലെയും-എം.ആര്‍.ചന്ദ്രശേഖരന്‍
വൈജ്ഞാനിക സാഹിത്യം- കുഞ്ഞുകണങ്ങള്‍ക്ക് വസന്തം-പ്രൊഫസര്‍ ടി.പ്രദീപ്
യാത്രാവിവരണം- മരുഭൂമിയുടെ ആത്മകഥ- മുസാഫര്‍ അഹമ്മദ്
വിവര്‍ത്തനം- ആടിന്റെ വിരുന്ന്-ആശാലത
ബാലസാഹിത്യം- നടന്നുതീരാത്ത വഴികള്‍- സുമംഗല
ഹാസ്യസാഹിത്യം-ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍- സി.ആര്‍.ഓമനക്കുട്ടന്‍

