ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2011 ജൂൺ 16, വ്യാഴാഴ്‌ച

പുലി ചരിതം ഒന്നാം ഘണ്ഡം


മദ്യപാന  വിരോധികളായ  ഒരു  കൂട്ടം  ചെറുപ്പക്കാരുടെ ഇട  താവളമാണ്  എന്റെ  ഗ്രാമം .
മദ്യം  എവിടെ  കണ്ടാലും  ഒരു  പ്രത്യേകതരം വാശിയോടെ  കുടിച്ചു  തീര്‍ക്കും .
എന്നിട്ട്  നാലു  കാലില്‍ എഴുന്നേറ്റു  നിന്ന്  ചോദിക്കും  എന്തേലും  ബാക്കി  ഉണ്ടോട  എന്ന്. അങ്ങനെ ഉള്ള   മദ്യവിരുഥധയുടെ
പോളിറ്റ്  ബെരോ  അന്ഗംയിരുന്നു  നമ്മുടെ  കഥാ നായകന്‍   Mr:പുലി .

ശെടാ  ഇതെന്തു  പേര്  എന്ന്  ആലോചിക്കുന്നുണ്ടാകും.നായകന്‍  ഒരു  പുലി  തന്നെ  ആയിരുന്നു. എന്റെ  അടുത്ത  സുഹൃത്തും  
മധ്യവിരുന്ധ  സ്ഘതിലെ  മറ്റൊരങ്ങവുംയിരുന്ന  ശ്രീമാന്‍  കുമാരനും ,പുലിയും ,പിന്നെ  പാവം  ഈ  ഞാനും .
ഉച്ചകഴിഞ്ഞ  സമയത്ത്  കശുമാവിന്‍  തോട്ടം ലക്ഷ്യമാക്കി  നീങ്ങി . അല്പം  പേടി  ഈ  പാവം  എന്റെ  മനസ്സിലുണ്ടായി 
കശുമാങ്ങ  പരിക്കനല്ലല്ലോ  ഞങ്ങളീ  പോകുന്നത്  അത്  വാറ്റിയത് കുടിക്കാനല്ലേ. ഞങ്ങള്‍  മൂന്നു  പേരും  
തോട്ടത്തില്‍  പ്രവേശിച്ചു . അവിടെ  മദ്യ  വിരോധികള്‍ക്ക്  മാത്രം  ഇരിക്കാനുള്ള  ഒരു  തുറസ്സായ  പ്രദേശം  ഉണ്ട്.
പുറത്തുനിന്നു  നോക്കുന്നവര്‍ക്ക്  അകതിരിക്കുന്നവരെ  കാണാന്‍  കഴിയില്ല  എന്നാല്‍  അകതുല്ലവക്ക്  പുറത്തു  നടക്കുന്ന  എല്ലാം  കാണാനും  കഴിയും 
അതാണ് ഈ തോട്ടം തന്നെ മദ്യവിരോധികള്‍ തിരഞ്ഞെടുക്കാന്‍ കാരണം.പക്ഷെ  അവിടെ  എത്തിയപ്പോള്‍  ഞങ്ങള്‍  ഒന്ന്  ഞെട്ടി . 

അതാ  അവിടെ  മദ്യ  വിരുദ്ധന്‍  മാരുടെ  ഒരു  സമ്മേളനം  തന്നെ  നടക്കുന്നു .ഇനി  ആരും  അറിയനില്ല .
പുറത്തു ഉള്ളവരെല്ലാം  അവിടെ  ഉണ്ട് .എന്റെ  അച്ചച്ചന്റെ (മുത്തശന്റെ) ഫ്രണ്ട് സു  മുതല്‍  എന്റെ  ഇളയ  സഹോദരന്‍ 
കിങ്ങിണി  കുട്ടന്റെ  വരെ  പ്രായമുള്ള  ഒരു  കൂട്ടം  മദ്യ  വിരുദ്ധര്‍  അവിടെ  ഇരുന്നു  മദ്യത്തിനെതിരെ  പോരാടുന്നു.

എന്റെ  വായിലെ  ജലാംശം  മുഴുവന്‍  വറ്റി  വരണ്ടു . ഞാന്‍  മെല്ലെ  എന്റെ  സുഹൃത്തും  മുനി  വര്യനും  അയ  ഗുരുവിനെ  നോക്കി  
അവന്‍  എന്നെ  ദയനീയമായി  നോക്കി  ഇടനെഞ്ഞു പൊട്ടി പറഞ്ഞു   "അളിയാ  നമുക്ക്  വിട്ടേക്കാം " ഇന്ന്  ഇവിടെ  നമ്മള്‍  നിന്നാല്‍  എന്നെന്നേക്കുമായി 
നമ്മള്‍ക്ക്  ഈ  കശുമാവിന്‍  തോട്ടം  നഷ്ടമാകും . ഇനി  അമന്തിച്ചിട്ടു  കാര്യമില്ല  ഓടിക്കോ .

ഞങ്ങള്‍   ഒരു  വിധത്തില്‍  പുരതെതി .ആരോക്ക്കെയോ  കണ്ടു  എന്നുള്ളത്  ഉറപ്പാണ്‌ .ലോട്ടറി  അടിച്ചിട്ട്  ടിക്കെറ്റ്  കളഞ്ഞു  പോയവരെ  പോലെ  ഞങ്ങള്‍   
നിരാശരായി  തിരികെ  മടങ്ങി .പക്ഷെ  തികഞ്ഞ  മദ്യവിരോദിയും ധൈര്യ  വാനും  അയ  പുലിയുണ്ടോ  മടങ്ങുന്നു . അവന്‍  രണ്ടും  കല്‍പ്പിച്ചു  
കശുമാവിന്‍  ചോട്ടിലെവിടെയോ  സ്ഥാനം  പിടിച്ചു . 

മണിക്കുറുകള്‍  ഇഴഞ്ഞു  നീങ്ങി . പുലിയെ  കാണുന്നില്ല  സമയം  സന്ധ്യയോടടുത്തു . സന്ധ്യയായി  കഴിഞ്ഞാല്‍  പ്രേതങ്ങളുടെ  വിഹാര  കേന്ദ്രമാനത്രേ  
ആ  കശുമാവിന്‍  തോട്ടം .ഒരുപാടു  കഥകളും  മറ്റും   അവിടെ  നിലവിലുണ്ട് . ഞങ്ങളിലെ  യഥാര്‍ത്ഥ  സുഹൃത്ത്  ബന്തം  ഉണര്‍ന്നു . പാവം  പുലിയെ  
ഒരു  പ്രേതത്തിനും  വിട്ടു  കൊടുത്തു  കൂടാ  ഞങ്ങള്‍  കശുമാവിന്‍  തോട്ടം  ലക്ഷ്യമാക്കി  ഓടി . എവിടെ  നിന്നോ  ഒരു  കാക്ക  കൂട്ടം  കരയുന്നു . കാതടപ്പിക്കുന്ന  ശബ്ദം  എന്നെ  അകെ  
അസ്വസ്ഥനാക്കി . 

പെട്ടെന്ന്  ഞങ്ങള്‍  അത്  കണ്ടു . നൂറു  കണക്കിന്  കാക്കകള്‍  ഞങ്ങളുടെ  ദീരനായ  പുലിയെ  പൊതിഞ്ഞിരിക്കുന്നു . ഞങ്ങള്‍  അവിടേക്ക്  പാഞ്ഞടുത്തു.
പൊടുന്നനെ  മൃതപ്രായനായ  പുലി  കാക്ക കളോടായി സര്‍വ  ശക്തിയും  എടുത്തു  അലറി  വിളിക്കുന്നു .  പോ  കാക്കേ  എന്നെ  കൊത്തല്ലേ കാക്കേ...... 

തുടരും .....

2 അഭിപ്രായങ്ങൾ:

  1. എന്റെ എളിയ ശ്രമങ്ങളാണ് ബോര്‍ ആണെന്നറിയാം എന്നാലും പറയാതിരിക്കാന്‍ വയ്യ .എങ്കിലും വായിച്ചു നോക്കിയിട്ട് കമന്റ്‌ ഇടുമല്ലോ .

    മറുപടിഇല്ലാതാക്കൂ