ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2011 ജനുവരി 6, വ്യാഴാഴ്‌ച

തൃശ്ശൂര്‍: 2010ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സച്ചിദാനന്ദനും സി.രാധാകൃഷ്ണനും വിശിഷ്ടാഗത്വത്തിന് അര്‍ഹരായി.

അമ്പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പി.വല്‍സലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഓംചേരി, എന്‍എന്‍പിള്ള, മലയത്ത് അപ്പുണ്ണി, ജോസഫ് മറ്റം, സാറാ തോമസ്, കെ.ഗോപാലകൃഷ്ണന്‍, എസ്.രമേശന്‍ നായര്‍ എന്നിവര്‍ക്കാണ്.

നോവല്‍ വിഭാഗത്തില്‍ ഖദീജാ മുംതാസിന്റെ 'ബര്‍സ'യും കവിതയില്‍ മുല്ലനേഴിയുടെ കവിതയും പുരസ്‌കാരത്തിന് അര്‍ഹമായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.


മറ്റ് അവാര്‍ഡുകള്‍

നാടകം-മരം പെയ്യുന്നു- എ ശാന്തകുമാര്‍
ചെറുകഥ- പരസ്യ ശരീരം-ഇപി ശ്രീകുമാര്‍
ജീവചരിത്രം-ആത്മകഥ അനുഭവങ്ങള്‍ അനുഭാവങ്ങള്‍- ഡോക്ടര്‍ പി.കെ.ആര്‍.വാര്യര്‍
സാഹിത്യവിമര്‍ശനം- മലയാളനോവല്‍ ഇന്നും ഇന്നലെയും-എം.ആര്‍.ചന്ദ്രശേഖരന്‍
വൈജ്ഞാനിക സാഹിത്യം- കുഞ്ഞുകണങ്ങള്‍ക്ക് വസന്തം-പ്രൊഫസര്‍ ടി.പ്രദീപ്
യാത്രാവിവരണം- മരുഭൂമിയുടെ ആത്മകഥ- മുസാഫര്‍ അഹമ്മദ്
വിവര്‍ത്തനം- ആടിന്റെ വിരുന്ന്-ആശാലത
ബാലസാഹിത്യം- നടന്നുതീരാത്ത വഴികള്‍- സുമംഗല
ഹാസ്യസാഹിത്യം-ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍- സി.ആര്‍.ഓമനക്കുട്ടന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ