ആരാണീ കലക്കോടന്‍ ?

കുമാരേട്ടന്റെയും , വാഴക്കൊടന്റെയും ഒക്കെ ബ്ലോഗ്‌ കള്‍ വായിച്ചു ഞാനും ഇപ്പോള്‍ തകര്‍ത്തു കളയാം എന്ന് കരുതി തുടങ്ങിയതാണ്..
പണി പാളി .... എന്നാലും ഞാന്‍ തോറ്റു തരില്ല ആരും വന്നില്ലേലും കമന്റ്‌ ഇട്ടില്ലേലും ഞാന്‍ പോസ്റ്കള്‍ ഇടും എന്നേലും എന്റെ ബ്ലോഗില്‍
കമന്റുകള്‍ വരും എന്നാ വിശ്വാസത്തോടെ ... കലക്കോട് എന്നാ പ്രശാന്ത സുന്ദര ഗ്രാമത്തില്‍ നിന്നും ഒരു ബ്ലോഗ്ഗര്‍....(ബ്ലോഗ്ഗര്‍ എന്ന് പറഞ്ഞു കൂടാ ഒരു " ബ്ലോ.... ")

2012, ജൂൺ 14, വ്യാഴാഴ്‌ച

CPM അധപതിച്ചു പോയി

പാര്‍ട്ടി " ഇപ്പോള്‍" അധപതിച്ചു  പോയി അല്ലെ  ഹ ഹ ഹ .... പണ്ട് നിങ്ങള്ക്ക് വല്യ കാര്യമയിരുന്ന്‍ അല്ലോ  പാര്‍ട്ടിയെ ...
ഇതൊക്കെ എല്ലാര്ക്കും അറിയാം മാഷെ ഇപ്പൊ അധപതിച്ചു എന്ന് പറയുന്നത് കേട്ടാല്‍ പണ്ട് സി പി എമ്മിന്  വേണ്ടി കോടി പിടിച്ചു നടന്ന ആളാണ് എന്ന് .
 പണ്ട് വികസന വിരോധികള്‍ എന്നാണ് പറഞ്ഞിരുന്നത് 
കഴിഞ്ഞ സര്‍ക്കാരിനു ശേഷം അത് പറയാന്‍ പറ്റുന്നില്ല അപ്പോള്‍ പിന്നെ പാര്‍ട്ടി സെക്രടറി ക്കായി കുഴപ്പം . ഇനി അത് മാറ്റി 
വി എസ്സിനെ ആക്കിയാല്‍ അപ്പോള്‍ പറയും പുള്ളി മോന് വേണ്ടിയാണു പാര്‍ട്ടി സെക്രടറി ആയതു എന്ന് . ഇതൊക്കെ കല കാലമായി 
കേള്‍ക്കുന്നതാണ് . പണ്ട്  ഇ എം എസ് ആയിരുന്നപ്പോള്‍ പുള്ളിക്കയിരുന്നു കുഴപ്പം , എ കെ ജി  തീവ്ര വാതിയെന്നു  പറഞ്ഞു 
പിന്നെ നായനാര്‍ക്ക് ആയി കുഴപ്പം ഓരോരോ കല ഘട്ടത്തില്‍ നിങ്ങളെ പോലുള്ളവര്‍ പറയുന്നത് ഇത് തന്നെ ആണ്; ഒരിക്കലും മാറാന്‍ പോകുന്നില്ല 
അതാണ് . സ്വന്തം താല്പര്യങ്ങള്‍ സാധിക്കാനായി വന്‍കിട മുതലാളിമാര്‍ കാശു കൊടുത്തു പാര്‍ടിക്കെതിരെ വാര്‍ത്ത‍ കൊടുക്കുന്നു അത് കൃത്യമായി 
വളച്ചൊടിച്ചു ഫ്ലാഷ് ന്യുസില്‍  കാണിക്കുന്നു . മനോരമ വായിച്ചില്ലെങ്കില്‍ കക്കുസില്‍ പോകാന്‍ പറ്റാത്ത പാവം ജനങ്ങള്‍ അതൊക്കെ കേട്ട് തെറ്റി ധരിക്കുന്നു .
ഒരു ടി പി അല്ല .   ആയിര കണക്കിന് സഖാക്കള്‍ ചോര കൊടുത്താണ് ഈ പ്രസ്ഥാനം ഉണ്ടാക്കിയത് . എല്ലാ പ്രസ്ഥാനത്തിലും ഉള്ളത് പോലെ ഇതിലും ഉണ്ടാകും 
ചില കള്ള നാണയങ്ങള്‍ . അവര്‍ ചിലപ്പോള്‍ ശക്തരും ആയിരിക്കും എന്ന് വെച്ച് കുറെ മാധ്യമങ്ങളെ കൂട്ട് പിടിച്ചു ഈ പാര്‍ട്ടി വേരോടെ തകര്‍ത്തു കളയാം എന്ന് 
വിജാരിക്കുന്നവര്‍ വെറും മൂഡന്‍ മാര്‍ ആണ്. 

ഇത്രമേല്‍ ടി പി വധത്തില്‍ രോഷം കൊള്ളുന്നവര്‍  എന്തെ തൊടുപുഴയില്‍ കഗ്രെസ്സുകാര്‍ വെട്ടിക്കൊന്ന അയ്യപ്പ ദാസിനെ കുറിച്ച് ഒരു വരി വാര്‍ത്ത‍ കൊടുക്കാതെ , രണ്ടായിരത്തി പതിനൊന്നില്‍ പട്ട പകല്‍ ബുസ്സിലിട്ടു വെട്ടി കൊന്ന  എസ് എഫ്ഫ് ഐ ഏരിയ കമ്മിറ്റി മെമ്പറെ  പട്ടി പറയുന്നില്ല , ഒരു പാര്‍ടിയിലും ഇല്ലാത്ത ഒരു പാവം അധ്യാപകനെ ചവിട്ടി കൊന്നതിനെ പറ്റി പറയുന്നില്ല . കൊല്ലം "ആയത്തില്‍" സുനില്‍ കുമാറിനെ കുറിച്ച് പറയുന്നില്ല [വെട്ടി കൊന്നിട്ട് സ്വന്തം അമ്മയുടെയും ഭാര്യയുടെയും  കുഞ്ഞുങ്ങളുടെയും മുന്നില്‍ നിന്ന്  കൈ വെട്ടി എടുത്തു കഗ്രെസ്സിന്റെ കൊടിമരത്തില്‍ കെട്ടി തൂക്കി (ആന്റണി മുഖ്യ മന്ത്രിയാണ്  അന്ന് )]. കണ്നുരിലും, പിന്നെ പഴയ കല സഖാക്കളെയും പറ്റി പറയുന്നില്ല അന്നൊക്കെ മനോരമ ഇവിടുണ്ടായിരുന്നു .   ഈ പറഞ്ഞവരൊന്നും മനുഷ്യരല്ല അവരക്കാര്ക്കും കുടുംബമോ കുട്ടികളോ ഇല്ലാരുന്നു . അന്നൊന്നും പലര്‍ക്കും "കേരളത്തില്‍ ജീവിക്കാന്‍ പേടി" ഇല്ലാരുന്നു .

ഒരു ടി പി ആണ് ഈ കേരളത്തില്‍ ജീവിച്ചിരുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ്‌ ......   ഈ മുതല  കണ്ണീര്‍ ഒഴുക്കുന്ന കഴുവെ റി കളൊക്കെ ആ കുടുംബത്തെ എങ്കിലും ഒന്ന് നോക്കിയാ മതിയാരുന്നു .
എവിടെ ? ആ നഷ്ടം ആ കുടുംബത്തിനു മാത്രമാണ് കണ്ണീര്‍  വോട്ടാക്കി മാറ്റിയതോടെ രമ  യെ {ടി പി യുടെ ഭാര്യ } കൊണ്ടുള്ള   ഉപയോഗം കഴിഞ്ഞു . നമുക്ക് കാണാം സഹോദര അടുത്ത 
എലെക്ഷന് കാണാം  അര എം പി ഒരു  യു ഡി എഫ്ഫ് കക്ഷി ആയിരിക്കും അപ്പോള്‍ മുഖ്യ ധാരയി ലൊന്നും സഖാവ് രമ കാണില്ല . കാത്തിരുന്ന് കാണാം 


2012, ഏപ്രിൽ 3, ചൊവ്വാഴ്ച

ഉള്ളത് പറഞ്ഞാല്‍: പിറവത്തിന്റെ ഘോഷം

ഉള്ളത് പറഞ്ഞാല്‍: പിറവത്തിന്റെ ഘോഷം: കേരളരാഷ്ട്രീയത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് വലിയ ചലനമൊന്നുമുണ്ടാക്കിയില്ല- ഒരു അരമന്ത്രിയെക്കൂടി സൃഷ്ടിച്ചു എന്നതൊഴിച്ചാല്‍. ജയിച്ചാല്‍ അപ്പോ...

2012, മാർച്ച് 20, ചൊവ്വാഴ്ച

தனிப்பட்ட தரவு விற்பனை இந்திய கால் மையங்கள்

இந்திய அழைப்பு மையங்கள் 500,000 மேற்பட்ட பிரிட்டனின் கடன் அட்டை விவரங்கள் மற்றும் மருத்துவ பதிவேடுகள், உட்பட, இரகசியமான தனிப்பட்ட தரவு, விற்று, ஒரு ஊடக அறிக்கைஞாயிற்றுக்கிழமை தெரிவித்தார்.

சண்டே டைம்ஸ் ஒரு ரகசிய விசாரணை மேற்கோளிட்டு, டெய்லி மெயில் தரவு குற்றவாளிகள் மற்றும் மார்க்கெட்டிங் நிறுவனங்களுக்கு"ஊழல் இந்திய கால் சென்டர் தொழிலாளர்கள்" விற்பனைசெய்யப்படுகிறது என்றார்.

அறிக்கை அழைப்பு மையங்களில் தகவல் தொழில்நுட்பதொழிலாளர்கள் இருக்கும் கூறி இரண்டு இந்தியர்கள், ரகசிய நிருபர்கள்சந்தித்து கிட்டத்தட்ட 500,000 பிரிட்டன் தனிப்பட்ட தகவல்களை 45வெவ்வேறு தொகுப்புகளை கொண்டுள்ளது என்ற பெருமை என்று.

தரவு பெயர்கள், முகவரிகள், மற்றும் கடன் அட்டை வைத்திருப்பவர்கள்,தொடக்க மற்றும் காலாவதியாகும் தேதி, அதே போல் மூன்று இலக்கபாதுகாப்பு சரிபார்ப்பு குறியீடுகளை தொலைபேசி எண்கள் உள்ளிட்ட, அந்த அறிக்கை கூறியது.

தகவல் மிகவும் எச்எஸ்பிசி மற்றும் NatWest உட்பட, முக்கிய நிதிநிறுவனங்கள், வாடிக்கையாளர்கள் தொடர்பான.

ஒரு இந்திய கூறப்படும் தரவு முழு ஒரு மடிக்கணினி தூக்கியது தில்லிஅருகில் குர்க்கான் ஒரு ஹோட்டல் அறையில் ரகசிய நிருபர்கள்சந்தித்து நரேஷ் சிங்,, பெயர், அது கூறினார்.

"இந்த ஏற்கனவே யாரோ விற்கப்பட்டன ஒன்றாக இருக்கிறது. இந்தபார்க்லேஸ், இது ஹாலிஃபேக்ஸ், இது லாயிட்ஸ் tsb உள்ளது. நாம் ரொம்ப நேரமாக நாம் அட்டை எண் மூலம் வங்கி சொல்ல முடியும்கையாளும் வருகிறது," சிங் கூறியதாக செய்திகள் வெளியாயின.

அவர் மிகவும் குறைவான தரவு விட 72 மணி நேரம் பழைய இருக்கும் என்றார்.

விற்கப்படுகிறது பிற தகவல்கள் அடமானங்கள், கடன்கள், காப்பீடுமற்றும் மொபைல் போன் ஒப்பந்தங்கள் பற்றி இருந்தது.

அறிக்கையின் படி, அழைப்பு மையங்கள் அவர்களுக்கு வேலை 330,000 பேர் மக்கள், இந்தியாவில் ஒரு $ 5 பில்லியன் தொழில் உள்ளன. பலபிரிட்டிஷ் நிறுவனங்கள் இந்தியாவில் சேவைகள் அவுட்சோர்ஸ்.

பொது 'பொது கணக்கு மாளிகை கன்சர்வேடிவ் எம்.பி. மற்றும் உறுப்பினர்குழு தேர்வு, ரிச்சர்ட் பேகன் இந்த மட்டுமே தொடர்புடைய நிறுவனங்கள்ஒரு விஷயத்தை ஆனால் அதிகாரிகள் இல்லை என்று கூறினார். 

2011, ജൂലൈ 6, ബുധനാഴ്‌ച

ഏത് പോലീസുകാരനും ഒരബന്ധം പറ്റും


 
ലുട്ടുമോന്‍ എന്റെ നാട്ടിലെ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ് . ഞങ്ങളുടെ എന്ന് പറഞ്ഞാല്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ മദ്യ വിരുദ്ധ സംഗടനയിലെ എല്ലാവരുടെയും.  ഞങ്ങള്‍ക്ക് വേണ്ട എല്ലാ ടൂള്‍സും അതായതു കുപ്പി,വെള്ളം,ടച്ചിങ്ങ്സ് ,എന്ന് വേണ്ട സകല സാധന സമഗ്രഹികളെയും കൈകാര്യം ചെയ്യുന്നത് ലുട്ടു മോനാണ് . അതിനു അവനെ തെരഞ്ഞു എടുക്കാനും കാരണം ഉണ്ടായിരുന്നു 
അവന്‍ മദ്യ വിരുതതയുടെ ആളല്ല എന്നത് തന്നെ കാരണം പിന്നെയും കാരണങ്ങള്‍ ഉണ്ട് പട്ടാള ചിട്ടയിലുള്ള അനുസരണ ആണ് ലുട്ടുമോന് "ഫസ്റ്റ്  ഒബെ ദെന്‍ കൊസ്റ്യന്‍ " 
അതായിരുന്നു ലുട്ടു മോന്റെ പ്രകൃതം പറയേണ്ട താമസം എന്തും ഇതും റെഡി.
ഉദാഹരണങ്ങള്‍  ഒരുപാടാണ്‌  ഒരു ദിവസം അവനു ഞാന്‍ ഒരു അമ്പതു  രൂപ കൊടുത്തു എടാ ലുട്ടു അച്ചാറ് വാങ്ങട എന്ന് പറഞ്ഞു. ചില്ലറ ഇല്ലാതിരുന്ന ഞാന്‍ അവനയത് കൊണ്ട് മാത്രമാണ് ആ നോട്ട് കൊടുത്തത് ലുട്ടു കേള്‍ക്കേണ്ട താമസം കസുമ വാങ്ങി പോയി 
ഒരു പോളിതിന്‍ കവര് നിറയെ അച്ചരുമായി അവനെത്തി തോന്നുരു മില്ലിക്ക് അന്പത് കവരാണ് ആ വിദ്വാന്‍ കൊണ്ട് വന്നത് . എന്റെ വായില്‍ നാട്ടില്‍ വച്ച് ഇംഗ്ലീഷ് വരാത്തത്  ലുട്ടുവിനു ഭാഗ്യമായി . ഞാന്‍ പിന്നെ ഒരിക്കലും അവനു നോട്ട് കൊടുത്തിട്ടില്ല എന്നുള്ളത് വേറൊരു സത്യം .
ഈ സംഭവത്തിന്‌ ശേഷം ലുട്ടു മോനെ  അച്ചാര്‍ ലുട്ടു എന്ന് ഒരു വിളിപ്പേരും വീണു.എന്തായാലും അതിനു ശേഷം ഏകദേശം ആരു മാസത്തോളം 
ആരും അവിടെ  ടച്ചിങ്ങ്സ് വാങ്ങിയിട്ടില്ല . വര്‍ഷങ്ങള്‍ കടന്നു പോയി. മദ്യ വിരുന്ത സംഗം ശോഷിച്ചു ശോഷിച്ചു വന്നു .പലരും ജോലി തേടി വിദേശത്തേക്ക് പോയി ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്നാ മട്ടില്‍ ഞാനും നാട് വിട്ടു. പല സ്ഥലങ്ങളിലും ഞാന്‍ അലഞ്ഞു എങ്ങും ഒരു നല്ല മദ്യ വിധ്വേഷികളെ കണ്ടെത്താന്‍ ആയില്ല 
അങ്ങനെ ഞാനും മനോ വിഷമത്തോടെ പ്രസ്ഥാനത്തില്‍ നിന്നും രാജി വച്ചു. (അസൂയാലുക്കള്‍ പലതും പറയുന്നുണ്ട് ഏതോ ഒരു പെണ്ണ് എന്നെ രാജി വെപ്പിച്ചതനെന്നും മറ്റും നാട്ടുകാര്‍ക്ക്‌ എന്താ പറയാന്‍ പാടില്ലാത്തത് അല്ലെ.). അങ്ങനെ കാലം പോകുമ്പോള്‍ ഒരു ദിവസം ഞാന്‍ കേരള കൌമുദി ഓണ്‍ലൈന്‍ പതിപ്പില്‍ ഒരു വാര്‍ത്ത‍ കണ്ടു രസകര മായ ഒരു വാര്‍ത്ത‍. സംഗതി ശ്രദ്ധിക്കാന്‍ കാരണം ഉണ്ട് കേട്ടോ ! എന്റെ നാട്ടിലാണ് ഇത് നടന്നിരിക്കുന്നത് .
അര്‍ദ്ധരാത്രിയില്‍  വീട്ടില്‍ അധിക്രമിച്ചു കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടിച്ചു കെട്ടി തോണ്ടി മുതലായ  ഒരു പയിന്ടു ബെക്കര്ടി , ഒരു പാക്കെറ്റ് സിഗരെട്റ്റ്  ,എണ്ണായിരം രൂപ,ഒരു കവര്‍ ബീഡി ,  രണ്ടു ശംഭു .... എന്നിവ പോലീസെ കണ്ടെത്തി അത്രേ.
സംഗതി കേട്ടപ്പോള്‍ ആള് ഒരു സഞ്ചരിക്കുന്ന ഒരു പെട്ടികടയാണോ എന്നി സംശയിച്ചു പോയി ഞാന്‍.  എന്നെ അതിശയിപ്പിച്ചത് ഇതൊന്നുമല്ല ഈ പ്രതിയെ അച്ചാറ് ലുട്ടു എന്നാണത്രേ അറിയപെടുന്നത്.
ഞാന്‍ അപ്പോള്‍ ശരിക്കും ഞെട്ടി ലുട്ടുമോണോ? ഒരിക്കലും ഇല്ല അവനു മോഷ്ടിക്കേണ്ട ഒരാവശ്യവും ഇല്ല  അവന്റെ അപ്പന്‍ ഒന്നാന്തരം ഒരു ഗള്‍ഫ്‌ കാരന്‍ അവസ്യതിലതികം സമ്പത്തും. നമ്മുടെ നാട്ടില്‍ അവനല്ലാതെ വേറെ ഇതു ലുട്ടു 
അതും അച്ചാറ് ലുട്ടു. ഞാന്‍ ഉടന്‍ എന്റെ നാട്ടിലുള്ള ചങ്ങാതിയെ വിളിച്ചു സംഗതി സത്യമാണ് അവന്‍ തന്നെ 
പക്ഷെ  സത്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ് .
ഇപ്പോള്‍ ലുട്ടുമോനനത്രേ അവിടെത്തെ പ്രതാന മധ്യ വിരോധി അദ്ദേഹം പക്ഷെ ലോക്കല്‍ കേസ് അല്ല പുള്ളിയുടെ കമ്പനി കരോക്കെ ഇന്റെര്‍ണറേന്ല്‍ റോമിംഗ് ആള്‍ക്കാരാണ് 
ഞങ്ങടെ നാട്ടിലെ പ്രധാന ഗുണ്ടയുംയാണ് സംഭവ ദിവസം മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടത് .  ഏകദേശം ഒരു ബാറിലെ മൊത്തം മദ്യവും കുടിച്ചു തീര്‍ത്തു എന്നിട്ട് വീട്ടിലേക്കു പുറപ്പെട്ട വഴിയിലാണ് സംഗതി നടന്നത്. വീടിലേക്ക്‌ എത്തുന്നതിനു ഏകദേശം പത്തു കിലോ മീറ്റര്‍ ദൂരമുണ്ട് പുള്ളി ക്കാരന്‍ എട്ടു കിലോമീറ്റര്‍ മുന്‍പേ ഇറങ്ങി സ്വന്തം വീട്ടിലേക്കുള്ള വഴി തലച്ചോറില്‍ പ്രോഗ്രാം ചെയ്തു വച്ചിരുന്ന മേപ്പടിയാന്‍ 
ഇറങ്ങി ടേണ്‍ ലെഫ്റ്റ് എടുത്തു റൈറ്റ് സൈഡില്‍ നാലു വീട് കൌണ്ട് ചെയ്തു ടേണ്‍ റൈറ്റ് അടിച്ചു. ഗേറ്റ് തുറന്നു വീട്ടില്‍ കേറി സ്ഥിരമായി ഉറങ്ങാറുള്ള സിറ്റ് ഔട്ടിലെ തൂക്കു കട്ടിലില്‍ കിടന്നു . സ്വാഭാവികമായും മൂത്രമൊഴിക്കാന്‍ മുട്ടിയ ലുട്ടു ഗ്രില്ലിന് ഇടയിലൂടെ പുറത്തേക്കു കാര്യം സാധിച്ചു . എന്നാല്‍  സംഗതി ചെന്ന് വീണത്‌ അകത്തു മുറിയില്‍ കിടന്നുറങ്ങുന്ന ന്യുലി മര്രിട്  കപ്ലിംഗ്സിന്റെ മുഘതെക്കും . പോരെ പൂരം ...
മോഷ്ടാവിനെ  കയ്യോടു പിടികൂടിയ സന്തോഷം സഹിക്ക വയ്യാതെ  നാട്ടുകാര്‍ ലുട്ടുമോന്റെ നെഞ്ചത്ത് അനന്ത നൃത്തം അടി . പോലീസില്‍ കൊടുത്തു ..... അപ്പോളും ലുട്ടു 
തന്റെ വീടിലെ തൂക്കു കട്ടിലില്‍ ഉറങ്ങുകയായിരുന്നു പിറ്റേന്ന് ആണ് സംഗതി അറിഞ്ഞു  ചങ്ങാതി മാര് എതിയപ്പോളും  പോലീസെ സ്റ്റേഷനില്‍ സുഖമായി  ഉറങ്ങുക ആയിരുന്നു ലുട്ടുമോന്‍ .  വിളിച്ചുണര്‍ത്തിയ പോലീസ് കാരനോട് 
ലുട്ടു പറഞ്ഞത്രേ "ഏത് പോലീസുകാരനും ഒരബന്ധം പറ്റും" എന്ന്....
  
കുറിപ്പ്: ഈ കഥയും , കഥയിലെ കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ജനിക്കാന്‍ പോകുന്നവരോ അയ ആരുമായും ബന്ധമില്ല അഥവാ സാദൃശ്യം തോന്നുന്നെങ്കില്‍ തികച്ചും യാദൃശ്ചികമാണ്
   

2011, ജൂൺ 30, വ്യാഴാഴ്‌ച

ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍! From UPA...

ബലാത്സംഗ ഇരകളേ... ഇനി പേടിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആനന്ദലബ്‌ധിക്ക് ഇനിയെന്തുവേണം?

നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!

2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!

3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)

ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:

ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.

രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)

മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!

എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.

ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ 

സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല)


നന്ദി :ദുര്‍ബല്‍ കുമാര്‍ ആന്‍ഡ്‌ വെബ് ദുനിയ 

ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍! From UPA

ബലാത്സംഗ ഇരകളേ... ഇനി പേടിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആനന്ദലബ്‌ധിക്ക് ഇനിയെന്തുവേണം?

നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!

2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!

3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)

ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:

ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.

രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)

മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!

എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.

ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല).



നന്ദി :ദുര്‍ബല്‍ കുമാര്‍ ആന്‍ഡ്‌ വെബ് ദുനിയ